കൊച്ചി: കേരള സ്റ്റേറ്റ് റുട്രോണിക്സിന്റെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടുകൂടി നടത്തുന്ന റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്കാണ് പ്രവേശനം. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 7994926081.